Sunday 26 January 2014

സലാല മൊബൈല്സ് (റിവ്യൂ)


പേര് പോലെ തന്നെ ഒരു മൊബൈല്‍ കടയും അതിന്റെ ഉടമയായ അഫ്സലിന്റെയും അവന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു സോഫ്റ്റ്‌വെയറിന്റെയും അവന്റെ പ്രണയത്തിന്റെയും കഥയാണ് സലാല മൊബൈല്‍സ്.ശ്രീനിവാസന്‍റെ ശബ്ദത്തോടെയാണ് സിനിമ ആരംഭിക്കുന്നത്,യാതൊരുവിധ പണിയും എടുക്കാതെ ജീവിതം “ഉറങ്ങി” ആഘോഷിക്കുന്ന ഒരു സാധാരണ ‘ന്യൂജനറേഷന്‍’ യുവാവാണ് അഫ്സല്‍(ദുല്ഖര്‍).ഒടുവില്‍ അമ്മാവന്റെ നിര്‍ബന്ധത്തിനു വഴങ്ങി കോഴിക്കോട്ട് ഒരു മൊബൈല്‍ക്കട തുടങ്ങുകയാണ് അഫ്സല്‍.സഹായിയായി ബിനോയിയും(ഗ്രിഗറി).അതിനിടയ്ക്ക് അടുത്തുള്ള കോളേജില്‍ പഠിക്കുന്ന ഷഹാന(നസ്രിയ)യോടുള്ള പ്രണയവും.കാമുകിയോട് പ്രണയം തുറന്ന പറയാന്‍ കഴിയാത്ത ഒരു സാധാരണ യുവാവാണ് ഇതിലെ അഫ്സല്‍.ശക്തമായ തിരക്കഥ ഒന്നുമല്ലെങ്കിലും പ്രേക്ഷകരെ ബോറടിപ്പിക്കാതെ അവസാനം വരെ കൊണ്ടെത്തിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്.
    അഫ്സലിന്റെ കയ്യിലേക്ക് നിനച്ചിരിക്കാതെ വരുന്ന ‘മൈന്‍ഡ് റീഡര്‍’ എന്ന ഫോണ്‍ചോര്‍ത്തല്‍ സോഫ്റ്റ്‌വെയര്‍ കിട്ടുന്നതോടെയാണ് സിനിമക്ക് ജീവന്‍ വെക്കുന്നത്.തുടര്‍ന്ന് അത് വെച്ച അഫ്സലും ബിനോയും രാത്രികളില്‍ പലരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ കേള്‍ക്കുന്നു.പകല്‍ മാന്യന്മാരായി നടക്കുന്ന പലരുടെയും യഥാര്‍ത്ഥ സ്വഭാവം ഫോണ്‍ ചോര്‍ത്തുമ്പോള്‍ കാണിക്കുന്നുണ്ട്.സിനിമയുടെ അവസാനം വരെ ചിരിക്കാനുള്ള വകുപ്പ് ഈ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്നുണ്ട്.പ്രണയമാണ് വിഷയമെങ്കിലും സിനിമയില്‍ അത് അത്രകണ്ട് ഫലിച്ചു എന്ന് പറയാന്‍ കഴിയില്ല.കാരണം ഇരുവരുടെയും പ്രണയം പരസ്പരം പറയുന്നത് തന്നെ സിനിമയുടെ അവസാനത്തിലാണ്.ദുല്ഖര്‍-നസ്രിയ ജോഡി സിനിമക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.ഇരുവരുടെയും കോമ്പിനേഷന്‍ സീനുകള്‍ കാണാന്‍ തന്നെ ഒരു ചന്തമുണ്ട്.
    സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഗോപിസുന്ദറിന്റെ ഗാനങ്ങളും ബാക്ഗ്രൌണ്ട് മ്യൂസിക്കുമാണ്.ഒന്നിനൊന്നു മെച്ചപ്പെട്ട ഗാനങ്ങളും ബാക്ഗ്രൌണ്ട് മ്യൂസിക്കും സിനിമയ്ക്ക് വലിയ മുതല്‍ക്കൂട്ട് തന്നെയാണ്.ഗാനങ്ങളില്‍ ഒന്നിന് പഴയൊരു പാട്ടിന്റെ ‘ചുവ’കിട്ടുന്നില്ലേ എന്നൊരു സംശയം.തുടക്കകാരനയിട്ടും ശരത്ഹരിദാസിന്റെ സംവിധാനത്തില്‍ വലിയ പോരായ്മകള്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല.
    ദുല്ഖര്‍, അഫ്സലിനെ മികച്ചതാക്കിയിടുണ്ട്.പ്രണയം പറയാന്‍ കഴിയാത്ത യുവാവായി, കാമുകിയെ കാണുമ്പോള്‍ കൈയ്യുകള്‍ വിറയ്ക്കുന്ന കാമുകനായി ദുല്ഖര്‍ തകര്‍ത്തു.പതിവ് പണക്കാരന്‍ പയ്യനില്‍ നിന്നും സാധാരണക്കാരനായ ഒരു കോഴിക്കോട്ടുക്കാരനായി ദുല്ഖര്‍ മാറി.അത് സ്റ്റേയിലിലും മുടിയിലും കാണുന്നുണ്ട്.നസ്രിയക്ക് വലിയ റോള്‍ ഒന്നുമില്ലെങ്കിലും ഉള്ളത് ഭംഗിയാക്കി.പ്രത്യേകിച്ച് ഉപ്പയോട് സംസാരിക്കുമ്പോഴുള്ള കരച്ചിലുമൊക്കെ നന്നായി ചെയ്തു.ആദ്യമൊക്കെ നസ്രിയക്ക് ആകെയുള്ള ഡയലോഗ് ‘100ന്‍റെ TOPUP’ എന്നത് മാത്രമാണ്.തമിള്‍ നടന്‍ സന്താനത്തിനും വലിയ റോള്‍ ഇല്ല,ആകെയുള്ള കര്‍ത്തവ്യം ‘മൈന്‍ഡ് റീഡര്‍’ എന്നാ സോഫ്റ്റ്‌വെയര്‍ കയ്മാറുക എന്നത് മാത്രമാണ്.ഗ്രിഗറി മികച്ച കോമഡിയന്‍ ആയി മാറുന്നു എന്നതിനുള്ള തെളിവാണ് സലാല മൊബൈല്‍സ്.
   
സിനിമയില്‍ പലയിടത്തും പാളിച്ചകള്‍ ഉണ്ടായിട്ടുണ്ട്.ഫോണ്‍ചോര്‍ത്തല്‍ നിത്യ സംഭവമായപ്പോള്‍ പോലീസെ അന്വേഷണം ഉണ്ടാവുന്നുടെങ്കിലും സൈബര്‍സെല്‍ വഴി അന്വേഷിക്കുകയോ അതിനു ശ്രേമിക്കുകയോ ചെയ്യുന്നില്ല.നിയമസഭയിലും ചാനെലിലുമൊക്കെ ഏറ്റെടുത്ത ഒരു സംഭവം സൈബര്‍സെല്‍ ഇടപെടുന്നില്ല എന്നത് അവിശ്വസിനീയമാണ്.പിന്നെയുള്ള ഏറ്റവും വലിയ പോരായ്മ, എല്ലാ നൂലാമാലകളും 5മിനിറ്റ് കൊണ്ട് അവസാനിപ്പിക്കുന്നതാണ്.അഫ്സലിന്റെ പ്രണയവും പോലീസ് അന്വേഷണവും കോടതിയുടെ ഇടപെടലുമൊക്കെ ശ്രീനിവാസന്റെ ചുരുങ്ങിയ വാക്കുകളില്‍ അവസാനിപ്പിച്ചു എന്നതാണ്.ഗ്രാഫിക്സ് നനായി ഉപയോഗിച്ചിട്ടുണ്ട്.സോഫ്റ്റ്‌വെയരിന്റെ രൂപകല്പനയും പ്രവര്‍ത്തനമൊക്കെ പ്രേക്ഷകനെ വിശ്വസിപ്പിക്കുന്നതരത്തിലുള്ളതാക്കിയത് സിനിമക് ഗുണം ചെയ്തിട്ടുണ്ട്.

    സലാല മൊബൈല്‍സ് റിലീസ് ആയ അന്ന് മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്‌ പടം പൊളിയാണ്,ചളിയാണ്‌ എന്നൊക്കെ.പുട്ടിനു പീര പോലെ കുറെ ഓണ്‍ലൈന്‍ സിനിമ പ്രൊമോഷന്‍ സൈറ്റ്കളും.ഒരിക്കലും നിങ്ങള്‍ മറ്റൊരു ‘ഉസ്താദ് ഹോട്ടെലോ’ ദ്രിശ്യമോ കരുതി പോകരുത്.2മണിക്കൂര്‍ നിങ്ങള്‍ക്ക് ചിരിച്ച് ആഘോഷിക്കാന്‍ പറ്റിയ ക്ലീന്‍ എന്റര്‍ടയിനര്‍ തന്നെയാണ് സലാല മൊബൈല്‍സ്.

Thursday 19 December 2013

ദൃശ്യം റിവ്യൂ


ലാലേട്ടന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രം.തുടര്തോല്വികളില്‍ നിന്ന് മികച്ചൊരു തിരിച്ചുവരവ്‌.സത്യം പറഞ്ഞാല്‍ ഒരു പ്രതീക്ഷയും ഇല്ലാതെ കണ്ട ചിത്രം,ആകെയുള്ള ഒരു പ്രതീക്ഷ ജിത്തു ജോസെഫും.സത്യം പറയാലോ തകര്‍പ്പന്‍ ഫാമിലി ത്രില്ലെര്‍.പരിപ്പ് വട പ്രതീക്ഷിച്ച് പോയവന്‍ ബിരിയാണി കിട്ടിയ അവസ്ഥ.സിനിമയുടെ ആദ്യം മുതല്‍ അവസാനം വരെ മുള്‍മുനയില്‍ നിറുത്തിയ മറ്റൊരു ജിത്തു മാജിക്.റണ്‍ബേബിറണ്‍ നു ശേഷമ്മുള്ള ലാലേട്ടന്റെ ആദ്യഹിറ്റ്.തീര്‍ച്ചയായും കണ്ടിരിക്കണം നിങ്ങള്‍ ഈ ചിത്രം.ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യകത മൂന്നു കാര്യങ്ങളാണ്.
1.ശക്തമായ തിരക്കഥ
സിനിമ തുടങ്ങുമ്പോള്‍ മറ്റു പല സിനിമകളിലും കണ്ട മറന്ന അതെ പ്രശനങ്ങള്‍.സ്ഥലത്തെ കേബിള്‍ ഓപരട്ടരാണ് ലാലേട്ടന്റെ ജോര്‍ജ്കുട്ടി എന്നാ കഥാപാത്രം.പതിവ്പോലെ സിനിമമോഹിയായ നായകന്‍.കുടുംബം,കൃഷി,പ്രാരബ്ധങ്ങള്‍ തുടങ്ങിയ എല്ലാ പ്രശ്നങ്ങളും ഉള്ള ഒരു സാധാരണക്കാരന്‍.മറ്റൊരു ‘ഇവിടം സ്വര്‍ഗമാണ്’ കാണേണ്ടി വരുമോ എന്ന പേടിച്ച് നില്‍ക്കുമ്പോഴാണ് ആദ്യ ട്വിസ്റ്റ്‌.സ്വസ്ഥമായ കുടുംബജീവിതം തകര്‍ക്കാന്‍ പോന്ന ഒരുവന്‍ അവരുടെ കുടുംബത്തിലേക് കടന്നു വരുന്നു.തുടര്‍ന്ന്‍ ആ കുടുംബത്തില്‍ ചിലത് നടക്കുന്നു.ഇനി എന്ത് സംഭവിക്കും എന്ന് കരുതിയിടത്ത് ഇന്റര്‍വെല്‍.തുടര്‍ന്ന്‍ ആ പ്രശ്നങ്ങളില്‍ നിന്നും പോലീസില്‍ നിന്നും രക്ഷപ്പെടാനുള്ള ജോര്‍ജുക്കുട്ടിയുടെ പെടാപാടുകളാണ് ഈ സിനിമ.
    പല മലയാളസിനിമയിലും കണ്ട ഏറ്റവുംവലിയ പോരായ്മയാണ് ആദ്യ പകുതിയില്‍ കിട്ടുന്ന ഒരു ‘ത്രില്‍’ രണ്ടാം പകുതിയില്‍ നിലനിര്‍ത്താന്‍ കഴിയാത്തത്.’മങ്കിപെന്‍’ പോലുള്ള ചിലചിത്രങ്ങള്‍ അതിനൊരു അപവാദമാണ്.എന്നാല്‍ ദ്രിശ്യത്തില്‍ കാണാന്‍ കഴിയുക,ആദ്യ പകുതിയെക്കള്‍ മികച്ച രണ്ടാം പകുതിയാണ്.പ്രേക്ഷകര്‍ക്ക് ഒന്നും മുന്‍ക്കൂട്ടി പ്രവചിക്കാന്‍ കഴിയാത്ത ദൃശ്യവിഷ്ക്കാരം.അവസാനംവരെ പ്രേക്ഷകരെ ത്രില്‍ അടിപ്പിച് കസേരയില്‍ ഇരുത്തുന്നതില്‍ ജിത്തു വിജയിച്ചു.പോരായ്മയായി എനിക്ക് ആകെ തോന്നിയത്, ഇതൊരു കുടുംബചിത്രമാണ് അപ്പോള്‍ ഇതില്‍ ഉപയോഗിച്ച്ട്ടുള്ള അശ്ശീലതമാശകള്‍ കുറക്കാമായിരുന്നു.
 
2.ജിത്തുജോസഫ്
ഈ സിനിമയിലെ ഏറ്റവും വലിയ പ്രത്യേകത സംവിധായകന്റെ കഴിവ് തന്നെയാണ്.എന്നെ ഈ സിനിമ കാണാന്‍ ഏറ്റവും പ്രേരിപ്പിച്ചതും ജിത്തു തന്നെ.സത്യം പറഞ്ഞാല്‍ വിശ്വാസം കാത്തുസൂക്ഷിച്ചു.തുടര്‍ച്ചയായ 4വിജയചിത്രങ്ങള്‍ക്ക് ശേഷം 5മത്തെ തകര്‍പ്പന്‍ ചിത്രം.കോമഡിചിത്രം ആയാലും കുടുംബചിത്രം ആയാലും സസ്പെന്സത്രില്ലെര്‍ ആയാലും ആദ്യ മുതല്‍ അവസാനം വരെ പ്രേക്ഷകരെ ബോര്‍ അടിപ്പിക്കാതെ കൊണ്ട് പോകുന്നതിലെ ജിത്തുവിന്റെ കഴിവ് പ്രശംസനീയമാണ്.വെറും 5ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷകര്‍ക്ക് വിശ്വസിക്കാന്‍ പറ്റിയ സംവിധായകനായി ജിത്തു മാറി.
3.കഥാപാത്ര-നിര്‍ണ്ണയം
ഈ സിനിമയുടെ എടുത്ത് പറയേണ്ട പ്രത്യേകതയാണ് കഥാപാത്ര-നിര്‍ണ്ണയം.എല്ലാവര്ക്കും അനുയോജ്യമായ കാസ്റ്റിംഗ്.ദ്രിശ്യത്തില്‍ ഏറ്റവും മികച്ച കഥാപാത്രം മറ്റാരുമല്ല ജോര്‍ജുകുട്ടിയായി അഭിനയിച്ച ലാലേട്ടന്‍ തന്നെ.ലാലേട്ടന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്.രണ്ടാം പകുതിയിലെ ലാലേട്ടന്റെ പ്രകടനം കണ്ടാല്‍ മാത്രം മതി, ഓരോ ഭാവവും പ്രേക്ഷകര്‍ക്ക് ഒപ്പിയെടുക്കാം.പ്രേക്ഷരെ ത്രില്‍ അടിപ്പിക്കുന്നതില്‍ ലാലേട്ടന്റെ അഭിനയവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.പിന്നെ എടുത്ത് പറയേണ്ടത് കലാഭവന്‍ ഷാജോണ്‍ ആണ്.അദേഹത്തിന് കിട്ടിയ മികച കഥപത്രം.ഈ സിനിമയിലെ വില്ലന്‍ കഥാപാത്രം.ക്രൂരനായ പോലീസുക്കാരന്‍.അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളില്‍ നിന്നും വിഭിന്നമായി, നായകന്‍റെ കൂടെ നടന്ന തല്ലുകൊള്ളുന്നതില്‍ നിന്ന് വില്ലനിലേക്കുള്ള വേഷപ്പകര്‍ച്ച അവിസ്മരണീയമാക്കി.ഇനിയും അധെഹത്തില്‍ നിന്ന്‍ ഒരുപ്പാട്‌ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.മീനയുടെ തിരിച്ചു വരവിനും ദൃശ്യം സാക്ഷ്യം വഹിച്ചു.തിരിച്ചു വരവ് ഗംഭീരമാക്കി മീന, കുടുംബനിയായി ജോര്‍ജുകുട്ടിയുടെ ഭാര്യയായി തിളങ്ങി.പിന്നെ പറയേണ്ടത് ആശ ശരത്തിനെയാണ്.അമ്മയായും IGയായും ഒരു പോലെ തിളങ്ങി.അവര്‍ക്ക് ഇതവരെ കിട്ടിയതില്‍ മികച്ച കഥാപാത്രം തന്നെയായിരുന്നു ഇതിലെത്.അത് കലക്കി .സിദ്ദിക്കിന് വലിയ റോള്‍ ഇല്ലെങ്കിലും ഉള്ളത് മികച്ചതാക്കി. പിന്നെ എടുത്ത് പറയേണ്ടത് ലാലേട്ടന്റെ മക്കളായി അഭിനയിച്ച കുട്ടികളോടാണ്.എന്തൊരു പെര്‍ഫോര്‍മന്‍സ് ആയിരുന്നു.ടെന്‍ഷനും പേടിയുമൊക്കെ പ്രേതിഫലിപ്പിക്കുന്നതില്‍ അസാധാരണമായൊരു കഴിവ് ഉണ്ടായിരുന്നു അവരില്‍.
ചിത്രത്തില്‍ 2ഗാനങ്ങള്‍ ഉണ്ട്.ആധ്യതെത് മികച്ഛതാനെങ്കിലും രണ്ടാമത്തേത് ശരാശരി മാത്രമായിരുന്നു.പക്ഷെ കഥയുടെ ത്രില്ലില്‍ അതൊരു കല്ലുകടിയായി തോന്നിയില്ല.

ഈ സിനിമ ഇറങ്ങുന്നതിനു മുന്‍പേ ദ്രിശ്യത്തിന്റെ കഥ എന്നാ രീതിയില്‍ കുപ്രചാരണം ഫസിബൂക്കില്‍ കിട്ടിയിരുന്നു.മുഴുവനായും അത് പോലെ തന്നെ അല്ലെങ്കിലും ഒരു 70%ത്തോളം ശരിയായിരുന്നു.ഇനി ഇത് പ്രച്ചരിപ്പിച്ചവരോട്”ഞാനും ഒരു ഇക്ക ഫാന്‍ ആണ്.എങ്കിലും ഇമ്മാതിരി തോന്നിവാസം ചെയ്യരുത്.” മമ്മൂക്ക തന്നെ പറഞ്ഞിട്ടുണ്ട്:”ദൃശ്യം എന്നത് ഏതെങ്കിലും ഒരു താരത്തിന്റെ ചിത്രമല്ല.അത് എന്‍റെ സഹോധരത്തിന്റെ ചിത്രമാണ്.കുപ്രചാരങ്ങള്‍ ഒരു ജെഷ്ട്യനായ എനിക്ക് സഹിക്കാന്‍ ആവുന്നില്ല.എന്‍റെ താല്പര്യമാണ് എന്‍റെ ഫാന്‍സിനും വേണ്ടത്.”കാരണം സിനിമ എന്നത് എതെങ്കിലും ഒരാളുടെ മാത്രമല്ല.കോടിക്കണക്കിനു രൂപ ഇന്‍വെസ്റ്റ്‌ ചെയ്ത നിര്‍മാതാവിന്റെയും അതിനൊപ്പം പണിയെടുക്കുന്ന നൂറുകണക്കിന് പേരുടെയും വിയര്‍പ്പാണ്.അത് ഇല്ലാതാക്കരുത്,പ്രേത്യേകിച് ഇത്തരം മികച്ച്ചിത്രങ്ങള്‍ അത് ശത്രുവിന്റെയായാലും മിത്ര്തിന്റെയായാലും.

Thursday 14 November 2013

ഗീതാഞ്ജലി-റിവ്യൂ


    നാദിയ കൊല്ലപ്പെട്ട രാത്രി,പ്രിയാമണിയുടെ ചാരുലത ഈ രണ്ടു സിനിമകളും നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ ഗീതാഞ്ജലി കാണേണ്ട ആവശ്യമില്ല.കാരണം ഈ രണ്ടു സിനിമകളുടെയും ഒരു ഹൊറര്‍ വകഭേധേമാണ് ഗീതാഞ്ജലി.മറ്റൊരു മണിച്ചിത്രത്താഴ് പ്രതീക്ഷിച്ചു പോയവരെ കൊല്ലാകൊല ചെയ്യുകയാണ് ഈ സിനിമ.സണ്ണി ജോസഫ്‌ എന്ന മനശാസ്ത്രജ്ഞന്‍ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ.സിനിമ തുടങ്ങിയത് മുതലുള്ള ബോറടി അവസാനംവരെ നില നിര്‍ത്തുന്നതില്‍ പ്രിയദര്‍ശന്‍ വിജയിച്ചിരിക്കുന്നു.ഇക്കിളികൂട്ടിയാല്‍ വരെ ചിരിക്കാന്‍ കഴിയാത്ത തമാശകളും കഥയുടെ ഗതിക്ക് ഒട്ടും ചേരാത്ത ഡയലോഗുകളും പ്രേക്ഷകരെ വല്ലാതെ മുഷിപ്പിച്ചു.
മണിച്ചിത്രത്താഴില്‍ തകര്‍ത്താടിയ സണ്ണിജോസഫ്‌ എന്നാ കഥാപാത്രം ഗീതാഞ്ജലിയില്‍ എത്തുമ്പോള്‍ വെറും നിഴല്‍ മാത്രമായി മാറുന്നു.ആ ഒരു കഥാപാത്രത്തിനെ മാത്രം പ്രതീക്ഷിച്ചു പോയ പ്രേക്ഷകരെ എല്ലാം വിഡ്ഢികളാക്കിയിരിക്കുന്നു പ്രിയദര്‍ശന്‍. മലയാളസിനിമ മാറ്റങ്ങളിലേക്ക് കുതിക്കുമ്പോ കണ്ടുമടുത്ത ക്ലീഷേകളും തമാശകളും കുത്തിനിറച് യാതൊരുവിധ വിത്യസ്തതയും ഇല്ലാതെ പ്രിയധര്‍ശന്റെ കയ്യില്‍ നിന്ന് മറ്റൊരു ചിത്രം കൂടി.തുടാര്‍പരാജയങ്ങളില്‍ നിന്ന് ഇനിയും പ്രിയദര്‍ശന്‍ പഠിച്ചില്ലെങ്കില്‍ ഈ ഇന്ടസ്ട്രിയില്‍ നിന്ന് എപ്പോ പുറത്തായി എന്ന് ചോദിച്ചാമതി.ആറുമാസത്തിനു ശേഷമുള്ള ലാലേട്ടന്റെ ആദ്യചിത്രം,സണ്ണി ജോസഫ്‌ എന്നാ ശക്തമായ കഥാപാത്രം വീണ്ടും തുടങ്ങിയ എല്ലാ പ്രതീക്ഷകളുമാണ് 2മണിക്കൂര്‍ കൊണ്ട് തകര്ന്നുവീണത്.മോഹന്‍ലാല്‍ എന്ന അതുല്യനടനെ വേണ്ടവിധം ഉപയോഗിക്കാനാവാതെ പോയ മറ്റൊരു ചിത്രം കൂടി.ലാലേട്ടന്റെ മാസ്മരിക പ്രകടനം പ്രതീഷിച്ചു വരുന്നവര്‍ക്ക് വലിയ നഷ്ട്ടബോധമാണ് ഈ സിനിമ ഉണ്ടാക്കുക.
    കഥയുടെ ഗതി എന്താനെന്നു പീന്നു വരികയാണെങ്കില്‍ ഞാന്‍ മുകളില്‍ പറഞ്ഞ രണ്ടു സിനിമകള്‍ (നാദിയ കൊല്ലപ്പെട്ട രാത്രി,പ്രിയാമണിയുടെ ചാരുലത)കണ്ടിട്ടുണ്ടെങ്കില്‍ ഗീതഞ്ഞളിയില്‍ നിന്ന് വേറെ ഒന്നും പ്രതീക്ഷിക്കരുത്.അതെ കഥ തന്നെയാണ് ഈ ചിത്രവും പറയുന്നത്.അതെ ക്ലൈമാക്സം അതെ ടിസ്റ്റും തന്നെ ഉപയോഗിച്ചിരിക്കുന്നു.പിന്നെ എന്തിന്‍ ഈ സിനിമ കാണുന്നു എന്നാ ചോദ്യം പിന്നേം ബാക്കിനില്‍ക്കുന്നു.ഗീതയും അഞ്ജലിയും എന്ന ഇരട്ടസഹോധരിമാര്‍(രണ്ട്പെരെയും തിരിച്ച് അറിയാന്‍ ഒറ്റ വഴിയെ ഉള്ളൂ-ഗീത കണ്ണട ഉപയോഗിക്കും അഞ്ജലി ഉപയോഗിക്കില്ല)ഇതില്‍ ഗീത കൊല്ലപ്പെടുന്നു.പിന്നെ അഞ്ജലിക്ക് ഗീതയുടെ പ്രേതം ശല്യം ചെയ്യാന്‍ തുടങ്ങുന്നു.അങ്ങനെ അവരുടെ അടുത്തേക് ഡോ.സണ്ണി വരുന്നു.സണ്ണി രഹസ്യങ്ങള്‍ കണ്ടെത്തുന്നു.ആരാണ് മരിച്ച ആരാണ് കൊന്നത് എന്നൊക്കെ ഡോ.സണ്ണി വിവരിക്കുമ്പോള്‍ സിനിമയിലെ കതാപത്രങ്ങള്‍ക്കല്ലാതെ പ്രേക്ഷകര്‍ക്കാര്‍ക്കും തെല്ലും അത്ഭുതമില്ല,കാരണം എല്ലാവര്ക്കും വളരെ ഈസി ആയി ഊഹിക്കാവുന്ന ക്ലൈമാക്സ്‌ അത്രേ ഉള്ളൂ.ഗീതാഞ്ജലി തകര്‍ന്നടിഞ്ഞു വീഴുന്നത്, കണ്ടുകണ്ട് മടുത്ത ഈ ക്ലൈമാക്സിലാണ്.
    അതി-ദുര്‍ബലമായ തിരക്കഥയാണ് സിനിമയുടെ ഏറ്റവും പോരായ്മകളില്‍ ഒന്ന്.പിന്നെ കഥാപാത്ര തിരഞ്ഞെടുപ്പിലും പാളിച്ചകള്‍ മാത്രമായിരുന്നു.ഈ സിനിമയില്‍ ഏറ്റവും തിളങ്ങാന്‍ സാധ്യത ഉണ്ടായിരുന്ന കഥാപാത്രം ഗീതയെയും അഞ്ജലിയും അവതരിപ്പിച്ച കീര്‍ത്തി ഒട്ടും നിലവാരം പുലര്‍ത്തിയില്ല.നടി മേനകയുടെ മകള്‍ എന്ന ലബേലില്‍ തന്നെ ഇനിയും മുന്നോട്ടു പോകേണ്ടി വരും കീര്‍ത്തിക്ക്.മോഹന്‍ലാലിന്‍റെ കാര്യം നേരത്തെ പറഞ്ഞല്ലോ ചെയ്യാന്‍ ഒന്നും ഉണ്ടായില്ല ഈ സിനിമയില്‍.ഗീതയുടെ അമ്മയായി എത്തിയ സീമയാണെകില്‍ സിനിമ തുടങ്ങിയത് മുതല്‍ കോമയില്‍ ആയതിനാല്‍ (അവസാനം ഡോ.സണ്ണിയോട് സത്യം പറയാന്‍ മാത്രം വാ തുറക്കുന്നുണ്ട്-സമാധാനം)ഒന്നും ചെയ്യാനില്ല.നിഷാനും സിദ്ദിക്കും മാത്രമാണ് ഇത്തിരി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.ഗണേഷ് കുമാറിനും ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല (ഇതില്‍ ഗണേഷ്‌കുമാറിന് ഫോണ്‍ വന്നപ്പോ അദ്ദേഹം ആരാ എന്ന് ചോതിക്കുന്നുണ്ട്, അപ്പൊ തിയ്യേറ്ററില്‍ നിന്ന് കേട്ട ഒരു കമന്റ് “ചേട്ടാ..ഞാന്‍ സരിതയാ”. സത്യം പറയാലോ സിനിമ കണ്ട് ഭ്രാന്ത് പിടിച്ചു നില്ല്‍കുമ്പോ കിട്ടുന്ന ആശ്വാസമാ ഇത്തരം കമെന്റ്കള്‍) ഇന്നസെന്റും ഹരിശ്രീ അശോകന്റെയുമൊക്കെ പ്രകടനം കണ്ടപ്പോ സത്യം പറഞ്ഞാ വിഷമം തോന്നി.

    ഗീതന്ജലിയില്‍ കാണാവുന്ന ആകെ ഉള്ള ഒരാശ്വാസം ഇത്തിരി ഭേദപ്പെട്ട ഗ്രാഫിക്സ് ആണ്.ഒരു പാട്ട് ഒഴികെ ബാകി എല്ലാം ശരാശരി മാത്രമായിരുന്നു.ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ കൊള്ളാം,അത്രമാത്രം. ഇതൊരു ഹൊറര്‍ സിനിമ ആണെന്ന് സിനിമ കണ്ട കഴിഞ്ഞാ എല്ലാവര്ക്കും സംശയം വരും.പേടിപ്പിക്കുന്ന ഒന്നും തന്നെ ഈ സിനിമയില്‍ ഇല്ല.കലാസംവിധാനമൊക്കെ മികച് നിന്നുവെങ്കിലും സംവിധാനത്തിലെ പാളിച്ച ഇതൊരു ബോറടി പടം മാത്രമാക്കി മാറ്റി.ഒന്നും പ്രതീക്ഷിക്കാതെ എന്തെങ്കിലും ചവറൊക്കെ കണ്ടാല്‍ മതി എന്ന് തോന്നുന്നവര്‍ക്ക് വേണമെങ്കില്‍ ഈ സിനിമ കാണാം.ഗീതാഞ്ജലി ഇറങ്ങുന്നതിനു മുന്പ് ഹ ശ്രീനിവാസന്‍ ഒന്ന് പറഞ്ഞിട്ടുണ്ട്:”തിര മത്സരിക്കാന്‍ പോകുന്നത് ലാലേട്ടന്‍ എന്നാ സുനമിയോടാണെന്ന്,കിട്ടിയ റിസള്‍ട്ട് വെച്ച നോക്കുകയാണേല്‍ തിര യില്‍ തല്ലി സുനാമി തകര്‍ന്നു എന്ന് വേണം അനുമാനിക്കാന്‍.
Rating 1.8/10   

Monday 11 November 2013

ഫിലിപ്പ് ആന്ഡ്t‌ ദി മങ്കിപ്പെന്‍- റിവ്യൂ


ഒരിടവേളക്ക് ശേഷം വീണ്ടും കുടുംബപ്രേക്ഷര്കര്‍ക്ക്  ദേയിര്യസമേതം കാണാന്‍ പറ്റുന്ന നല്ലൊരു സിനിമ. അശീലമില്ല, അട്ടഹാസമില്ല, അടിയോ പിടിയോ ഇല്ല.കുടുംബ പ്രേക്ഷകരെയും കുട്ടികളെയും ഉന്നമിട്ടിട്ടുള്ള ഒരു ചെറിയ വലിയ ചിത്രം.ഒരുപാട് ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പികുകയും ചെയ്യുന്ന ചിത്രം.റയാന്‍ എന്നാ വികൃതിപയ്യന്റെയും അവന്റെ മാജിക്‌പേനയുടെയും കഥയാണ് ഫിലിപ്പ് ആന്‍ഡ്‌ ദി മങ്കിപ്പെന്‍. മാജിക്പേന എന്നത് കൊണ്ട് ഇതൊരു ഫാന്റസി ചിത്രമല്ല.കണക്ക് എന്ന ബാലികേറാമലയും അതിനെ ഹോംവര്‍ക്കുകളും റയാനെ കുറച്ചൊന്നുമല്ല ചുറ്റിക്കുന്നത്. അങ്ങനെയിരിക്കെയാണ് അവന് ഒരു കുരങ്ങച്ചന്‍പേന ലഭിക്കുന്നത്.അത് അവന്റെ ജീവിതത്തെ അവന് പോലും അറിയാതെ മാറ്റിമറിക്കുന്നു.എങ്ങനെ കുട്ടികളെ നേര്‍വഴിക്ക് നയിക്കാമെന്ന ഒരു പേന തെളിയിച്ചിരിക്കുന്നു.ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ ബാല്യത്തിലേക്ക് പോയിരിക്കും, അത്കൊണ്ട് തന്നെയാണ് ഈ ചിത്രം വെറും കുട്ടികള്‍ക്ക് മാത്രമല്ല മറിച് മുതിര്‍ന്നവര്‍ക്ക് കൂടി ഉള്ളതാണെന്ന് പറയുന്നത്.ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ശരിയായ കാസ്റ്റിംഗ് ആണ്.റയാനില്‍ തുടങ്ങി പ്രിന്‍സിപ്പല്‍ ആയി അഭിനയിച്ച മുകേഷ് വരെ എല്ലാം ഒന്നിനൊന്നു മികച്ച കാസ്റ്റിംഗ്.
നടി സനുഷയുടെ അനിയന്‍ എന്നാ ലേബലില്‍ വന്ന മാസ്റ്റര്‍ സനൂപ് ഒറ്റ ചിത്രം കൊണ്ട് തന്നെ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാകിയിരിക്കുന്നു.ഇതിലെ സനൂപിന്റെ അഭിനയം കണ്ടാല്‍ ആദ്യചിത്രമെന്നു ആര്‍ക്കും തോന്നില്ല.ഒരു പക്ഷെ സനൂപിനെ മാത്രം കണ്ട എഴുതിയ തിരക്കഥ പോലെ.ശരിക്കും തകര്‍ത്തുവാരി.സനൂപ് കഴിഞ്ഞാല്‍ ഇതില്‍ ഏറ്റവും മികച്ചതാക്കിയത് രയാന്റെ കൂട്ടുകാരിലെ ജഹാന്ഗീര്‍ എന്നാ പല്ലില്ലാത്ത പയ്യനാ.ശരിക്കും വിസ്മയിപ്പിച്ചു.സിനിമയില്‍ പ്രേക്ഷകരെ ചിരിപ്പിക്കേണ്ട കടമ ആ കുട്ടിയുടെതാനെന്നു തോന്നും, പല്ലില്ലാത്ത നിഷ്കലങ്ങമായ ചിരിയും ഇടയ്ക്കിടെ വിടുന്ന ഡയലോഗുകളും കേട്ട് പ്രേക്ഷകര്‍ ചിരിച്ചില്ലെന്കിലെ അത്ഭുതമുള്ളൂ.

റയാനും കുട്ടിപട്ടാളവും കഴിഞ്ഞാല്‍ ഇതില്‍ തകര്‍ത്തുവാരിയത് വിജയ്ബാബുവിന്റെ പപ്പന്‍ സര്‍ എന്നാ കഥാപാത്രമാണ്.സാന്ദ്രതോമസ്സിനോപ്പം നിര്‍മാതാവിന്റെ വേഷവും കെട്ടിയ വിജയിക്ക് ഇതിലെ പപ്പന്‍ എന്നാ കണിശക്കാരനായ അധ്യാപകനായി ശരിക്കും കസറി.ആദ്യം റയാനെ തല്ലിയും വേദനിപ്പിച്ചും പ്രേക്ഷകരെയും വേദനിപ്പിച്ചപ്പോള്‍ അവസാനം അതെ പ്രേക്ഷകരുടെ സ്നേഹവും വാങ്ങിയാണ് അവസാനിപ്പിക്കുന്നത്.ബാക്കി ഉള്ള ആര്‍ക്കും ശക്തമായ ഒരു കഥാപാത്രമല്ലെങ്കിലും സസ്പെന്സിലെ ഒറ്റ രംഗം കൊണ്ട് ജയസുര്യ ചിത്രം തന്റെ പേരിലാക്കി.പക്വതയുള്ള സ്നേഹസമ്പന്നനായ അച്ഛനായി ജയസുര്യ ശരിക്കും വിസ്മയിപ്പിച്ചു.രമ്യനംഭീഷനും,ജോയ്മാത്യുവും മുകേഷും അവരവരുടെ വേഷം മികച്ചതാക്കി.ഇന്നോസിന്റിന്റെ മടങ്ങിവരവിനും ചിത്രം സാക്ഷ്യം വഹിച്ചു.

ചിത്രത്തിന്‍റെ യഥാര്‍ത്ത ഹൈലൈറ്റ് എന്ന് പറയുന്നത് അവസാനത്തെ ആ രംഗങ്ങള്‍ ആണ്.ഭാവനയുടെ അതിശയലോകത്തില്‍ ലോകത്തില്‍ ചുറ്റികറങ്ങിയ സിനിമയെ യാതാര്ത്യത്തിന്റെ ഭൂമിയിലെക്കിരക്കിയ ഒരു സുന്ദര രംഗം തന്നെയായിരുന്നു ക്ലെയിമാക്സ്.ചെറുതെങ്കിലും പ്രേക്ഷകരുടെ ഉള്ളിലേക്ക് ആഴത്തില്‍ പതിയുന്ന മനോഹരമായ ക്ലെയിമാക്സ്. ഈ സിനിമക്ക് ഇതിലും മികച്ച ഒരു ക്ലെയിമാക്സ് ഇല്ല എന്ന തന്നെ പറയേണ്ടി വരും.സത്യം കയിപ്പായിട്ടല്ല കള്ളം അതിമധുരമായത് കൊണ്ടാണ് എന്ന് റയാന്‍ മനസ്സിലാക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.
റോജിന്‍ തോമസ്‌,ഷനില്‍ മുഹമ്മദ്‌ എന്നിവരുടെ ആദ്യ സംവിധാന സംരംഭം.ഒരുപക്ഷെ അടുത്ത റാഫി-മെക്കാര്‍ട്ടിന്‍ ആകാം ഇവര്‍.തുടക്കകാരുടെ യാതൊരു കുറ്റമോ പതര്‍ച്ചയോ ഇതില്‍ നമുക്ക് കാണാന്‍ കഴിയില്ല.അത്രെമേല്‍ മികച്ചതായിരുന്നു ഓരോ ഷോട്ടും.അതിനു അവര്‍ ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ടത് ക്യാമറമാന്‍ നില ഡി കുനയോടാണ്.രയാന്റെ വീടും ബീച്ചും സ്കൂലുമൊക്കെ അത്രെമേല്‍ മികച്ചതായാണ് ഒപ്പിയെടുത്തിരിക്കുന്നത്.സിനിമയുടെ സംഗീത സംവിധാനവും ബാക്ക്ഗ്രൌണ്ട് മ്യൂസിക്കും നിര്‍വഹിച്ച രാഹുല്‍സുബ്രഹ്മണ്യനും തുടക്കം കലക്കി.രമ്യ നമ്ഭീശ്ന്റെ അനിയന്‍ എന്നാ ലേബല്‍ ഇനി രാഹുലിന് ആവശ്യമുണ്ടാകില്ല.സീനുകള്‍ക്ക് കൃത്യമായ ബാക്ക്ഗ്രൌണ്ട് മ്യൂസിക്ക് നല്‍കുന്നതില്‍ രാഹുല്‍ 100%വിജയിച്ചു.
മൌത്ത് പബ്ലിസിടി കൊണ്ട് തന്നെ ഈ സിനിമ ജയിക്കുംമെന്നുറപ്പാണ്.സിനിമയുടെ അവസാനം, അറിയാതെ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നത് തന്നെയാണ് പ്രേക്ഷകരുടെ ഏറ്റവും വലിയ അംഗീകാരം.ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട മികച്ച ചിത്രം അതാണ്‌ ഫിലിപ്പ് ആന്‍ഡ്‌ ദി മങ്കിപ്പെന്‍.